കായികലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന് മണിക്കൂറുകൾക്കകം കിക്കോഫ്. ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ഇത്തവണത്തെ ടൂർണമെന്റിന് അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്.
ഇന്ത്യൻ സമയം ഇന്ന് രാത്രി 10.30-ന് ആരംഭിക്കുന്ന ഉദ്‌ഘാടന ചടങ്ങിന്റെ ഭാഗമായ കലാപരിപടികൾ മൂന്നു രാജ്യങ്ങളിലുമായി നടക്കും. മെക്സിക്കോയിലെ ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയത്തിൽ രാത്രി 12:30-ന് ആരംഭിക്കുന്ന ആദ്യ പോരാട്ടത്തിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും.
Post a Comment