ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി. സ്ത്രീ സൗജന്യ യാത്രയുള്ള ബസുകളുടെ വിവരമാണ് പുറത്തിറക്കിയത്. ഓർഡിനറിയിൽ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര ലഭിക്കുക. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗൺ ടു ടൗൺ, ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, പോയിന്‍റ് ടു പോയിന്‍റ് ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ വിഭാഗങ്ങളിലാണ് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്.
സ്ത്രീ സൗജന്യ യാത്രയുള്ള ബസുകളിൽ 'പ്രിയദർശിനി' സ്‌റ്റിക്കർ ഒട്ടിക്കും. പദ്ധതി ഉദ്ഘാടന ദിവസമായ 15 ന് വനിതകൾക്ക് ഒപ്പം ബസിൽ മുഖ്യമന്ത്രി സെക്രട്ടേറിയറ്റ് വരെ സഞ്ചരിക്കും. അതേസമയം സ്ത്രീ സൗജന്യ യാത്രക്കായി സര്‍ക്കാര്‍ കെഎസ്‍ആര്‍ടിസിക്ക് മുന്‍കൂര്‍ പണം നല്‍കില്ലെന്ന് അറിയിച്ചിരുന്നു. തത്സമയ തിരിച്ചടവ് ഉദ്ദേശിക്കുന്നതിനാല്‍ മാസാവസാനം മാത്രമേ തുക അനുവദിക്കൂ. മുന്‍കൂറായി പണം ലഭിച്ചില്ലെങ്കില്‍ കെഎസ്‍ആര്‍ടിസിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും ഡീസല്‍ വാങ്ങുന്നതും പ്രതിസന്ധിയിലാവുമെന്ന് ആശങ്ക.
Post a Comment