മുക്കത്തെ ഹോട്ടലിൽ ജോലിക്ക് പ്രവേശിച്ച ദിവസം തന്നെ രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ജോലി ചെയ്തിരുന്ന ഹോട്ടലില്‍ നിന്നും മൊബൈല്‍ ഫോണുകളുമായി കടന്നുകളഞ്ഞ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് മുക്കും നീലേശ്വരത്താണ് സംഭവം. ഇടുക്കി കട്ടപ്പന സ്വദേശി പുളിക്കല്‍ അഭിഷേകിനെയാണ് (22) മുക്കം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഡിസംബര്‍ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നീലേശ്വരത്ത് പ്രവര്‍ത്തിക്കുന്ന എം.ആര്‍.എസ് ഒലീവ് കിച്ചന്‍ എന്ന കുഴിമന്തി കടയില്‍ പുതിയതായി ജോലിക്ക് എത്തിയതായിരുന്നു അഭിഷേക്. എന്നാല്‍ ജോലിയില്‍ പ്രവേശിച്ച ദിവസം തന്നെ കടയിലെ ക്യാഷ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന 25000 രൂപ വിലവരുന്ന രണ്ട് മൊബൈല്‍ ഫോണുകളുമായി ഇയാള്‍ കടന്നുകളയുകയായിരുന്നു.

ഫോണുകള്‍ നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട കടയുടമ ഉടന്‍തന്നെ മുക്കം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജ്ജിതമാക്കുകയുമായിരുന്നു. അന്വേഷണ സംഘം ഇടുക്കിയില്‍ എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മുക്കം പൊലീസ് എസ്.ഐ ശ്രീരാഗ്, എഎസ്ഐ റഫീഖ്, പൊലീസ് ഉദ്യോഗസ്ഥരായ അഭിലാഷ്, അനൂപ് തിരുവമ്പാടി എന്നിവരടങ്ങിയ സംഘമാണ് അഭിഷേകിനെ അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post