കാക്കാടംപൊയിലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.. കാർ പൂർണ്ണമായും കത്തിനശിച്ചു . പുക ഉയരുന്നത് കണ്ടു പുറത്തിറങ്ങിയത് കൊണ്ട് യാത്രക്കാർക്ക് ആർക്കും പരിക്കില്ല. കക്കാടംപോയിൽ റൂട്ടിലെ കള്ളിപ്പാറക്കും പീടികപ്പാറക്കും ഇടയിൽ വെച്ച് ഡസ്റ്റർ കാറിന് തീപിടിച്ചു. കാർ നിലവിൽ പൂർണ്ണമായും കത്തിയ നിലയിലാണ്. സംഭവത്തെ തുടർന്ന് മുക്കത്തു നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തി തീയണച്ചു .
Post a Comment