വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പുറപ്പെട്ട പൂര്‍ണ ഗര്‍ഭിണിയായ യുവതിക്ക് ഓട്ടോയില്‍ സുഖപ്രസവം. താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് സ്വദേശിനിയാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ അമ്പായത്തോട് വെച്ച് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്.
കുഞ്ഞും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. യുവതിയുടെ അയല്‍ക്കാരനും ഓട്ടോ ഡ്രൈവറുമായ നാസര്‍ കക്കാട്, മനോധൈര്യം കൈവിടാതെയും ഗതാഗതക്കുരുക്കുകള്‍ക്കിടയിലൂടെയും വാഹനം ആശുപത്രിയില്‍ എത്തിക്കാന്‍ തീരുമാനിച്ചതും ഇവരുടെ ആരോഗ്യസ്ഥിതിക്ക് തുണയായി.
ഇന്ന് രാവിലെ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ ഡേറ്റ് ആയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതായാണ് ലഭിക്കുന്ന വിവരം. വീട്ടിലെത്തിയ ശേഷം വേദന തുടങ്ങിയതോടെ മാതാവിനൊപ്പം നാസറിന്‍റെ ഓട്ടോയില്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തുന്നതിന് മൂന്ന് കിലോമീറ്റര്‍ മുന്‍പാണ് പ്രസവം നടന്നത്. താലൂക്ക് ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ ഇവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കി.
Post a Comment