എബോള രോഗബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

എബോള രോഗബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക്  കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം.¬ എബോള റിപ്പോർട്ട് ചെയ്ത  രാജ്യങ്ങൾ വഴി യാത്ര ചെയ്ത് വരുന്നവർക്കും ഇത് ബാധകമായിരിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു. 

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ തുടങ്ങിയ അതീവ ജാഗ്രതാനിർദ്ദേശമുള്ള രാജ്യങ്ങൾ സന്ദർശിച്ചവർ രോഗലക്ഷണങ്ങൾ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ വൈദ്യസഹായം തേടണം. എബോള രോഗിയുടെ രക്തവുമായോ ശരീര സ്രവങ്ങളുമായോ നേരിട്ട് സമ്പർക്കം പുലർത്തിയ യാത്രക്കാർ ഇമിഗ്രേഷൻ ക്ലിയറൻസിന് മുമ്പ് എയർപോർട്ട് ഹെൽത്ത് ഓഫീസറെയോ ഹെൽത്ത് ഡെസ്‌കിനെയോ അറിയിക്കണമെന്നും  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Post a Comment

Previous Post Next Post