ബെം​ഗളൂരു വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനത്തിന്റെ താഴ്ഭാ​ഗം നിലത്തു തട്ടി അപകടം.

ബംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് എയർ ഇന്ത്യ വിമാനം. ദില്ലിയിൽ നിന്ന് ബെംഗളൂരിലേക്ക് വന്ന വിമാനത്തിന്റെ വാൽഭാഗം ലാൻഡിങ്ങിനിടെ റൺവേയിൽ തട്ടുകയായിരുന്നു. 

ലാൻഡിങ് ശ്രമത്തിനിടെ ഉണ്ടായ എയർ ടർബുലസിൽ വിമാനം അകപ്പെട്ടതോടെയാണ് സംഭവം. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യയുടെ AI2651 എന്ന വിമാനമാണ് അപകടത്തിൽ എന്ന് രക്ഷപ്പെട്ടത്. സംഭവത്തിൽ വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു

Post a Comment

Previous Post Next Post