എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്; പ്രോ ടെം സ്പീക്കർ സത്യവാചകം ചൊല്ലി കൊടുക്കും.


പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. പ്രോ ടെം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുക്കുക. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. ആദ്യം ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറും സേവ്യർ ചിറ്റിലപ്പള്ളി അവസാനവും സത്യവാചകം ചൊല്ലും. മുഖ്യമന്ത്രി വിഡി സതീശൻ 105-ാമതും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ 133-ാമതുമായി സത്യപ്രതിജ്ഞ ചൊല്ലും. നാളെ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. 29നാണ് നയപ്രഖ്യാപന പ്രസംഗം.

Post a Comment

Previous Post Next Post