തൃശ്ശൂർ ജില്ലയിലെ വോട്ടർ പട്ടികയിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച്, മുൻ തൃശ്ശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജക്കെതിരെ ഉയരുന്ന ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ.
സ്വതന്ത്രവും ഘടനാപരവുമായ ഒരു തിരഞ്ഞെടുപ്പ് സംവിധാനത്തിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട എന്തെങ്കിലും ആശങ്കകളോ പരാതികളോ ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പ് നിയമപ്രകാരം നിർദ്ദേശിച്ചിരിക്കുന്ന ഉചിതമായ നിയമ സംവിധാനങ്ങൾ വഴി പരിഹരിക്കേണ്ടതാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രസ്താവനയില്‍ അറിയിച്ചു.
Post a Comment