പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ വിൽക്കുന്ന 35 അവശ്യ മരുന്നുകളുടെ ചില്ലറ വിൽപ്പന വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ആന്റി-ഇൻഫ്ലമേറ്ററി, കാർഡിയോവാസ്കുലാർ, ആൻറിബയോട്ടിക്, ആന്റി-ഡയബറ്റിക്, സൈക്യാട്രിക് എന്നിവയുൾപ്പെടെ വിവിധതരം മരുന്നുകൾ ഇതിൽ ഉൾപ്പെടുന്നു.
അവശ്യമരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനാണ് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയുടെ നടപടി. ഇത് സംബന്ധിച്ച് രാസവസ്തു, രാസവള മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ചില്ലറ വ്യാപാരികളും ഡീലർമാരും പുതുക്കിയ വില പട്ടികകൾ പ്രദർശിപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
Post a Comment