കേരളത്തില്‍ മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ മുതല്‍ ഇടുക്കി വരെ നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് ജാഗ്രതയാണ്. അഞ്ച് ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തെ തുടര്‍ന്ന് തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെ ഇന്ന് വൈകുന്നേരം മുതൽ നാളെ രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് മുന്നറിയിപ്പ്.
Post a Comment