നാരങ്ങത്തോട് പതങ്കയത്ത് ഒഴുക്കിൽ പെട്ട വിദ്യാർത്ഥിയെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ കനത്ത മഴ മൂലം നിർത്തി.

കോടഞ്ചേരി: നാരങ്ങാത്തോട്  പതംങ്കയത്ത്  മഞ്ചേരിയിൽ നിന്നും വന്ന ആറ് അംഗ സംഘത്തിൽ പെട്ട പ്ലസ് വൺ വിദ്യാർത്ഥി കച്ചേരിപ്പടി സ്വദേശി അഷറഫ് വളശ്ശേരിയുടെ മകൻ  അലൻ (16) നെയാണ് ഇന്ന് ഉച്ചയോടെ ഒഴുക്കിൽപ്പെട്ട് കാണാതായത്. കോടഞ്ചേരി പോലീസ്, മുക്കം  ഫയർഫോഴ്സ്, ടാസ്ക് ഫോഴ്സ്, സന്നദ്ധ സംഘടനകൾ, ഇന്ന് തിരച്ചിൽ നടത്തിയെങ്കിലും കനത്ത മഴ മൂലം  ഇന്ന് തിരച്ചിൽ നിർത്തി. 

താമരശ്ശേരി ഡെപ്യൂട്ടി തഹസിൽദാർ  ഷിജു കെ, കോടഞ്ചേരി എസ് ഐ ജിതേഷ് കെ,എ. എസ്. ഐ ശ്യാം പ്രസാദ്, സിവിൽ പോലീസ് ഓഫീസർമാരായ പി കെ അഖില്‍ജിത്ത്, ഷിബു കെ.ജെ  സ്വാന്തനം ഓമശ്ശേരി, കർമ്മ ഓമശ്ശേരി, എന്റെ മുക്കം എന്നിവർ തിരച്ചിലിന് നേതൃത്വം നൽകി. തിരച്ചിൽ നാളെ രാവിലെ 9 മണിക്ക് ആരംഭിക്കുമെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ്  തോമസ് ചെമ്പകശ്ശേരി അറിയിച്ചു. കൂടുതൽ സന്നദ്ധ സേനാംഗങ്ങൾ നാളെ തിരച്ചിലിന്   എത്തിച്ചേരണമെന്ന് പ്രസിഡണ്ട് അറിയിച്ചു.

Post a Comment

Previous Post Next Post