പാലക്കാട് യുവതിക്ക് നിപ ബാധയെന്ന് സംശയം.

മണ്ണാര്‍ക്കാട് യുവതിക്ക് നിപ ബാധയെന്ന് സംശയം. നാട്ടുകല്‍ സ്വദേശിയായ 38 വയസുകാരിയെ മലപ്പുറം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിപ വൈറസ് ബാധയുള്ളതായി പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞെങ്കിലും സ്ഥിരീകരണത്തിനായി സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. 

 അതേസമയം, യുവതിക്ക് എവിടെ നിന്നാണ് രോഗബാധയേറ്റതെന്ന് വ്യക്തമായിട്ടില്ല. അതേസമയം സമ്പര്‍ക്ക പട്ടികയില്‍ വന്നവരെ കൂടെ ആരോഗ്യ വകുപ്പ് അധികൃതര്‍ നിരീക്ഷിക്കുന്നുണ്ട്. യുവതിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.   

Post a Comment

Previous Post Next Post