ചേമഞ്ചേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ താളംതെറ്റിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ തുടരുന്നതെന്നും അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും കോഴിക്കോട് ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ പറഞ്ഞു.
കൃത്യമായ ആസൂത്രണമില്ലാതെ ആരംഭിച്ച കെ. സ്മാർട്ട് സേവന സംവിധാനത്തിലെ പാളിച്ചകൾ പരിഹരിക്കുക, പി.എം.എ.വൈ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, പഞ്ചായത്ത് ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ലോക്കൽ ഗവർമെൻ്റ് മെമ്പേഴ്സ് ലീഗ് [എൽ.ജി.എം.എൽ ] ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി മൊയ്തീൻകോയ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ അബ്ദുൽ ഹാരിസ്, ജനപ്രതിധികളായ വിജയൻ കണ്ണഞ്ചേരി, ഷരീഫ് മാസ്റ്റർ, റസീന ഷാഫി, വത്സല പുല്ല്യേത്ത്, എം.കെ മമ്മത്കോയ, അബ്ദുള്ളക്കോയ വലിയാണ്ടി, ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിംലീഗ് നേതാക്കളായ അനസ് കാപ്പാട്, ആലിക്കോയ നടമ്മൽ, ആലിക്കോയ പൂക്കാട്, വനിതലീഗ് പഞ്ചായത്ത് സെക്രട്ടറി അഫ്സാമനാഫ് സംസാരിച്ചു.
Post a Comment