കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് സ്ത്രീ മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് സ്ത്രീ മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രക്ഷാപ്രവർത്തനത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നും സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥർ പറഞ്ഞ കാര്യങ്ങളാണ് ആദ്യഘട്ടത്തിൽ വിശദീകരിച്ചതെന്നും ഇത് സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. 

തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് മരിച്ചത്. അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളുടെ ചികിത്സാർത്ഥം ആശുപത്രിയിൽ എത്തിയതായിരുന്നു. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.



Post a Comment

Previous Post Next Post