ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക് ഇന്ന് ഇംഗ്ലണ്ടിലെ ലീഡ്‌സിൽ തുടക്കം.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുളള ടെണ്ടുൽക്കർ-ആൻഡേഴ്സൺ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക് ഇന്ന് തുടക്കം. അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ന് ഇംഗ്ലണ്ടിലെ ലീഡ്‌സിൽ ആരംഭിക്കും. ഇന്ത്യൻ സമയം ഉച്ചക്ക് 3:30 നാണ് മത്സരം. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി തുടങ്ങിയ മുതിര്‍ന്ന ബാറ്റ്‌സ്മാൻമാരുടെ അഭാവത്തിലാണ് ഇന്ത്യന്‍ സംഘം ഇന്നിറങ്ങുന്നത്. ശുഭ് മാൻ ഗില്ലാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.


Post a Comment

Previous Post Next Post