പതിന്നൊന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പങ്കെടുക്കും. ഭൂമിക്കും ഏകാരോഗ്യത്തിനും യോഗ എന്ന പ്രമേയത്തിൽ രാജ്യത്തുടനീളം നാളെ യോഗ പരിപാടികൾ സംഘടിപ്പിക്കും.
തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യനും, കൊച്ചിയില്‍ നടക്കുന്ന യോഗദിനാചരണത്തില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും, മലപ്പുറം കോട്ടക്കലില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര സഹമന്ത്രി രാംദാസ് അതാവലെയും പങ്കെടുക്കും.
Post a Comment