വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രം ചട്ടങ്ങളിൽ ഇളവ് വരുത്തുകയാണ് വേണ്ടതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിൻ്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു മന്ത്രി. 1972 ലെ കേന്ദ്ര നിയമത്തിലെ ചട്ടങ്ങൾ പ്രകാരമേ സംസ്ഥാനത്തിന് പ്രവർത്തിക്കാൻ കഴിയൂ എന്നും ഇതിൽ കേന്ദ്രമാണ് ഭേദഗതി വരുത്തേണ്ടതെന്നും വനം മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
Post a Comment