രാമായണ മാസാചരണത്തിന് ഇന്ന് സമാപനം. ഓണത്തിന്‍റെ വരവറിയിച്ച് നാളെ ചിങ്ങം ഒന്ന്.

ഭക്തി സാന്ദ്രമായി ഒരുമാസം നീണ്ടു  നിന്ന രാമായണ മാസാചരണത്തിന് ഇന്ന് സമാപനം. പുത്തൻ പ്രതീക്ഷകളുമായി ഓണത്തിന്‍റെ വരവറിയിച്ച് പൊന്നിൻ ചിങ്ങപ്പിറവി നാളെ. സമ്പല്‍സമൃദ്ധിയുടേയും പ്രതീക്ഷയുടേയും പുതുവര്‍ഷമാണ് മലയാളികള്‍ക്ക് ചിങ്ങമാസം. കൊല്ലവർഷത്തിന്‍റെ ആദ്യ മാസമായ നാളെ കേരളത്തിന് കർഷക ദിനം കൂടിയാണ്. ഈ മാസം 26 നാണ് അത്തം. ക്ഷേത്രങ്ങളിൽ ഇന്നും നാളെയും പ്രത്യേക പൂജകൾ ഉണ്ടാകും.    

Post a Comment

Previous Post Next Post