കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ. പി. ഷീബ വാക്സിനേഷൻ വിതരണ ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് ഭരണ സമിതി സ്ഥിരം അംഗങ്ങൾ ശ്രി കൈതമേളി മോഹനൻ, ശ്രീമതി താഴത്തെയിൽ ജുമൈലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജ അശോകൻ, പഞ്ചായത്ത് അംഗം ശ്രീമതി ശോഭ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ ഷീബ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
പ്രദേശവാസികളും ആരോഗ്യ പ്രവർത്തകരും, ആശ പ്രവർത്തകരും ചടങ്ങിൽ സജീവമായി പങ്കെടുത്തു.
അരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പുനത്തിൽ മല്ലിക അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ജിനീബ് സ്വാഗതഭാഷണം നടത്തി.
ചടങ്ങിനോടനുബന്ധിച്ച് പരിപാകപെട്ട രീതിയിൽ പണികഴിപ്പിച്ച, മൃഗങ്ങളിൽ നിന്നേൽക്കുന്ന മുറിവുകൾ കഴുകി ശുചീകരിക്കാനുള്ള മുറി പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
വാക്സിനേഷൻ വഴി, പേവിഷബാധയ്ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്ന് ആരോഗ്യ പ്രവർത്തകർ അഭിപ്രായപ്പെട്ടു. പബ്ലിക് ഹെൽത്ത് നേഴ്സ് ശ്രീമതി സ്വപ്ന കെ നന്ദിപ്രസംഗം നടത്തി, ചടങ്ങുകൾക്ക് വിരാമമിട്ടു.
Post a Comment