അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം നാളെ ജന്മനാടായ തിരുവല്ല പുല്ലാട് എത്തിക്കാനാണ് സാധ്യത. ലണ്ടനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത. പുല്ലാട്ട് ശ്രീ വിവേകാനന്ദാ ഹൈ സ്‌കൂളിൽ രാവിലെ 10 മുതൽ പൊതുദർശനത്തിനുവെക്കും. ഏഴ് മണിക്ക് മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
രഞ്ജിതയുടെ ഇളയ സഹോദരൻ രതീഷ് ഡിഎൻഎ പരിശോധനയ്‌ക്കായി അഹമ്മദാബാദിൽ എത്തിയിരുന്നെങ്കിലും സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. പിന്നീട് രഞ്ജിതയുടെ അമ്മ തുളസിയുടെ ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. രതീഷും ബന്ധുവായ ഉണ്ണികൃഷ്‌ണനും ചേർന്ന് മൃതദേഹം ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങി നാട്ടിലെത്തിക്കും.
Post a Comment