രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം.11005 വോട്ടിന്റെ ലീഡ് നേടിയാണ് ഷൗക്കത്ത് വിജയം നേടിയത്. ആര്യാടൻ ഷൗക്കത്തിന് 76,493 വോട്ടുകളും എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 65,416 വോട്ടുകളും സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവർ19,946 വോട്ടുകളും ലഭിച്ചു. ബിജെപി സ്ഥാനാർഥി അഡ്വ.മോഹൻ ജോർജ്6483 വോട്ടുകളം എസ്‍ഡിപിഐ സ്ഥാനാർഥി അഡ്വ.സാദിഖ് നടുത്തൊടി 1724 വോട്ടുകളും ലഭിച്ചു.
ഒമ്പത്,16 റൗണ്ടുകളിൽ മാത്രമാണ് എൽഡിഎഫിന് ലീഡ് നേടാനായത്. ബാക്കി റൗണ്ടുകളിലെല്ലാം ഷൗക്കത്ത് തന്നെയാണ് ലീഡ് ഉയർത്തിയത്. തെരഞ്ഞെടുപ്പില്‍ കൃത്യമായ മേല്‍ക്കൈയുണ്ടാക്കാന്‍ സ്വതന്ത്രനായി മത്സരിച്ച മുന്‍ എംഎല്‍എ പി.വി അന്‍വറിനായി. പിണറായി വിജയൻ സർക്കാറിനെതിരെയുള്ള കേരളത്തിലെ ജനരോഷമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.
Post a Comment