നടൻ ശ്രീകാന്ത് ലഹരിക്കേസിൽ അറസ്റ്റിൽ.

തെന്നിന്ത്യൻ നടൻ ശ്രീകാന്ത് ലഹരി കേസിൽ അറസ്റ്റിലായി. അണ്ണാ ഡി.എം.കെ നേതാവ് പ്രസാദിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടൻ അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ പ്രസാദിനെ ചോദ്യം ചെയ്യുന്നതിനിടെ, താൻ സ്ഥിരമായി ശ്രീകാന്തിന് ലഹരിമരുന്ന് നൽകാറുണ്ടെന്ന് ഇയാൾ വെളിപ്പെടുത്തുകയായിരുന്നു. 40 തവണയോളം ശ്രീകാന്തിന് ലഹരിമരുന്ന് നൽകിയിട്ടുണ്ടെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

തുടർന്ന് നടനെ മൊഴിയെടുക്കാൻ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് നടനെ വൈദ്യപരിശോധനക്കും വിധേയനാക്കി. വൈദ്യപരിശോധനയിൽ രക്തത്തിൽ കൊക്കെയ്നിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. തുടർന്നാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ കുടുതൽ നടന്മാരെ ചോദ്യം ചെയ്യുമെന്നാണ് വിവരം. റോജ കൂട്ടം, പാർത്ഥിബൻ കനവ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രീകാന്ത് ശ്രദ്ധേയനായത്.

Post a Comment

Previous Post Next Post