രക്തബാങ്കുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാവുന്ന ‘ബ്ലഡ്ബാങ്ക് ട്രെയ്‌സബിലിറ്റി ആപ്ലിക്കേഷൻ’ ഉടൻ യാഥാർത്ഥ്യമാകുമെന്ന് രക്തദാന ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ.

­ഇന്ന് രക്തദാന ദിനം. ‘രക്തം നൽകൂ, പ്രത്യാശ നൽകൂ: ഒരുമിച്ച് നമുക്ക് ജീവൻ രക്ഷിക്കാം’ എന്നതാണ് ഈ വർഷത്തെ രക്തദാന ദിന സന്ദേശം. രോഗാവസ്ഥയിലും അപകടനിലയിലുമുള്ളവരുടെ ജീവൻ രക്ഷിക്കാൻ സന്നദ്ധ രക്തദാനത്തിലൂടെ സാധിക്കും. രക്തം ദാനം ചെയ്യാൻ മുന്നിട്ടിറങ്ങുന്നവർ വലിയ സാമൂഹിക ഉത്തരവാദിത്തമാണ് നിർവഹിക്കുന്നത്.

 സംസ്ഥാനത്തെ എല്ലാ സർക്കാർ രക്തബാങ്കുകളിൽ നിന്നുമുള്ള വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാവുന്ന കേന്ദ്രീകൃത സോഫ്റ്റ്വെയർ പ്ലാറ്റ്ഫോം ‘ബ്ലഡ്ബാങ്ക് ട്രെയ്‌സബിലിറ്റി ആപ്ലിക്കേഷൻ’ ഉടൻ യാഥാർത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Post a Comment

Previous Post Next Post