ബോയിംഗ് ഡ്രീംലൈനര്‍ വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കാൻ എയർ ഇന്ത്യയ്ക്ക് DGCA നിദ്ദേശം.

അഹമ്മദാബാദിലെ വിമാനാപകടത്തെത്തുടർന്ന്  ബോയിംഗ് ഡ്രീംലൈനര്‍ വിമാനങ്ങളിൽ കൂടുതൽ സുരക്ഷാ പരിശോധനകൾ നടത്താൻ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ എയർ ഇന്ത്യയോട് നിർദ്ദേശിച്ചു. ബന്ധപ്പെട്ട പ്രാദേശിക ഓഫീസുകളുമായി ഏകോപിപ്പിച്ച് ഉടൻ പരിശോധന പൂർത്തിയാക്കണെമെന്ന് ഡിജിസിഎ ആവശ്യപ്പെട്ടു.

ഇന്ധന മാനദണ്ഡ നിരീക്ഷണം, ഇലക്ട്രോണിക് എഞ്ചിൻ നിയന്ത്രണ പരിശോധന, എഞ്ചിൻ ഇന്ധന ചാലക പരിശോധന, ടേക്ക് ഓഫ് മാനദണ്ഡങ്ങളുടെ അവലോകനം എന്നിവ വിമാനം പുറപ്പെടുന്നതിന് മുമ്പ് പരിശോധിച്ചുറപ്പാക്കണം. ബോയിംഗ് ഡ്രീംലൈനര്‍ വിമാനങ്ങളിലെ തകരാറുകൾ അവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പവർ അഷ്വറൻസ് പരിശോധനകൾ നടത്താനും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും ഡിജിസിഎ നിർദ്ദേശം നൽകി. പരിശോധനകളുടെ റിപ്പോർട്ട് ഡിജിസിഎയ്ക്ക് സമർപ്പിക്കണം.

Post a Comment

Previous Post Next Post