ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ കോൺഗ്രസ് നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞ് പോലീസ് പരിശോധന നടത്തി. കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും സഞ്ചരിച്ച വാഹനമാണ് പരിശോധിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഇവരുടെ പെട്ടി പോലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചു.
ശനിയാഴ്ച രാത്രി പത്ത് മണിയോടെ നിലമ്പൂർ വടപുറത്തായിരിന്നു സംഭവം. എന്നാൽ പരിശോധനയിൽ സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായില്ല. വസ്ത്രങ്ങളും പുസ്‌തകങ്ങളുമായിരുന്നു പെട്ടിയിലുണ്ടായിരുന്നത്. പരിശോധനയ്ക്ക് പിന്നാലെ ഉദ്യോഗസ്ഥരോട് കോൺഗ്രസ് നേതാക്കൾ പൊട്ടിത്തെറിച്ചു. പൊട്ടിമുളച്ച് എംഎൽഎയും എംപിയും ആയതല്ലെന്നും ഇതൊക്കെ കണ്ടിട്ടാണ് വരുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സിപിഎമ്മിന് വേണ്ടി വേഷം കെട്ടുകയാണെന്നും നേതാക്കൾ ആരോപിച്ചു.
Post a Comment