ഇത്തവണ തെക്കു-പടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പ്രതീക്ഷിച്ചതിനും അഞ്ചു ദിവസം മുൻപ്, ഈ മാസം 27 നു മൺസൂൺ തീരം തൊടുമെന്നാണ് സൂചന. രാജ്യത്ത് കാർഷിക ഉത്പാദനം വർധിപ്പിക്കാനും, സംഭരണികളിലെ ജല നിരപ്പ് മെച്ചപ്പെടുത്താനും, നേരത്തെയുള്ള മൺസൂൺ സഹായിക്കാറുണ്ട്.
ഇത്തവണത്തെ മൺസൂണിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡിഷ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇക്കുറി മെച്ചപ്പെട്ട മഴ ലഭിക്കാൻ സാധ്യതയുണ്ട്.
Post a Comment