നിരന്തരം ഔദ്യോ​ഗിക അറിയിപ്പുകൾ പരിശോധിക്കണം, സമയക്രമത്തിൽ മാറ്റത്തിന് സാധ്യത, ദില്ലി വിമാനത്താവളം അറിയിപ്പ്.

ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ദില്ലി വിമാനത്താവള അധികൃതർ പുതിയ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി. നിലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ തുടരുകയാണ്. സുരക്ഷ വർദ്ധിപ്പിച്ചതും, നിലവിലെ സാഹചര്യങ്ങളും വിമാനങ്ങളുടെ സമയത്തെയും, മറ്റ് നടപടികളെയും ബാധിച്ചേക്കാം. നിരന്തരം ഔദ്യോ​ഗിക അറിയിപ്പുകൾ പരിശോധിക്കണം. നടപടികളുമായി യാത്രക്കാർ സഹകരിക്കണമെന്നും അധികൃത‌ർ നിർദ്ദേശിച്ചു.   

പഹൽഗാം ഭീകരാക്രമണത്തിന്‌ പിന്നാലെയുണ്ടായ ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന്‌ രാജ്യത്തെ 32 വിമാനത്താവളങ്ങൾ നേരത്തെ അടച്ചിരുന്നു. അതിർത്തി പ്രദേശങ്ങളിലുള്ള വിമാനത്താവളങ്ങളാണ് അടച്ചത്. നിലവിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഈ വിമാനത്താവളങ്ങൾ തുറക്കുന്നതിൽ തീരുമാനമായിട്ടില്ല.       

Post a Comment

Previous Post Next Post