തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായെന്ന് വിലയിരുത്തൽ. സ്ട്രോങ്ങ് റൂമിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്നാണ് പൊലീസ് പറയുന്നത്. റൂമിലും പരിസരത്തും സിസിടിവി ക്യാമറകളും, സെക്യൂരിറ്റി ജീവനക്കാരുമില്ല. സ്ട്രോങ്ങ് റൂമിന്റെ ഓടുകൾ പഴകിയ നിലയിലെന്നും പൊലീസ് കണ്ടെത്തൽ.
കരാറുകാരുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തൽ തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച ആണ് ക്ഷേത്രത്തിന്റെ ശ്രീകോവിൽ സ്വർണം പൂശാൻ വച്ചിരുന്ന 13.5 പവൻ സ്വർണം മോഷണം പോയത്. ക്ഷേത്രകവാടം നിർമിക്കാനായി സംഭാവന ലഭിച്ച സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം നടത്തുകയാണ്.
Post a Comment