കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.


ബിപിഎല്‍ റേഷന്‍ കാര്‍ഡ്: ഒക്ടോബര്‍ 20 വരെ അേപക്ഷിക്കാം

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഓണ്‍ലൈനായി സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 20 വരെ അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ് വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ വഴി സമര്‍പ്പിക്കാം. തദ്ദേശ സ്വയംഭരണ സെക്രട്ടറി നല്‍കുന്ന ബിപിഎല്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ (മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടാനുള്ള അര്‍ഹതയുണ്ടെന്ന സാക്ഷ്യപത്രം), മാരക രോഗമുള്ളവര്‍, പട്ടികജാതി വിഭാഗക്കാര്‍, പരമ്പരാഗത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍, നിര്‍ധന ഭൂരഹിത-ഭവനരഹിതര്‍, സര്‍ക്കാര്‍ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവര്‍ (ലക്ഷംവീട്, ഇഎംഎസ് ഭവന പദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, പട്ടികജാതി/പട്ടികവര്‍ഗ നഗറുകള്‍ തുടങ്ങിയവ), ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷയില്‍ ഈ വിവരം നല്‍കുന്നതോടൊപ്പം ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണം. 

1000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖല/ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍ (പാര്‍ട്ട് ടൈം ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍, ക്ലാസ് ഫോര്‍ തസ്തികയില്‍ പെന്‍ഷനായവര്‍, 5000 രൂപയില്‍ താഴെ പെന്‍ഷന്‍ വാങ്ങുന്നവര്‍, 10000 രൂപയില്‍ താഴെ സ്വാതന്ത്ര്യസമര പെന്‍ഷന്‍ വാങ്ങുന്നവര്‍ ഒഴികെ), ആദായനികുതി ദാതാക്കള്‍, കുടുംബത്തിന്റെ പ്രതിമാസ വരുമാനം 25,000 രൂപയിലധികമുള്ളവര്‍, നാലുചക്ര വാഹനം സ്വന്തമായുള്ളവര്‍ (ഏക ഉപജീവന മാര്‍ഗമായ ടാക്സി ഒഴികെ), കുടുംബത്തില്‍ ആര്‍ക്കെങ്കിലും വിദേശ ജോലിയില്‍നിന്നോ സ്വകാര്യ സ്ഥാപനത്തിലെ ജോലിയില്‍ നിന്നോ പ്രതിമാസം 25,000 രൂപയിലധികം വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അര്‍ഹത ഉണ്ടാകില്ല.

 സംശയ നിവാരണത്തിന് അതത് താലൂക്ക് സപ്ലൈ/സിറ്റി റേഷനിങ് ഓഫീസുമായി ബന്ധപ്പെടാം. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ്: 0495 2374885, സിറ്റി റേഷനിങ് ഓഫീസ് (നോര്‍ത്ത്): 0495 2374565, സിറ്റി റേഷനിങ് ഓഫീസ് (സൗത്ത്): 0495 2374807, കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസ്: 0496 2620253, വടകര താലൂക്ക് സപ്ലൈ ഓഫീസ്: 0496 2522472, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ്: 0495 2224030.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചില്‍ യുപിഎസ് ബാറ്ററിക്ക് ( 65 എച്ച്, 12 വോള്‍ട്ട് -ആറെണ്ണം, വിആര്‍എല്‍എ, ബാച്ച് നമ്പര്‍: 4 എക്‌സ്.എല്‍ -ആറെണ്ണം) ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 30ന് വൈകീട്ട് മൂന്നിനകം നേരിട്ടോ തപാല്‍ മുഖേനയോ സബ് റീജ്യണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍, ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ബി ബ്ലോക്ക് താഴെ നില, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് -673020 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0495 2373179.

ഗാന്ധിജയന്തി ക്വിസ് മത്സരം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിന്റെ ജില്ലാതല മത്സരത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഒരു സ്‌കൂളില്‍നിന്ന് രണ്ട് വിദ്യാര്‍ഥികള്‍ അടങ്ങുന്ന ടീമിന് പങ്കെടുക്കാം. സെപ്റ്റംബര്‍ 30ന് മുമ്പ് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. pokzd@kkvib.org എന്ന ഇ-മെയിലിലോ 9496845708, 7025886643 നമ്പറുകളിലോ ബന്ധപ്പെട്ടും പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സ്‌കൂള്‍ പ്രധാനാധ്യാപകന്‍/പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവും സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡും വിദ്യാര്‍ഥികള്‍ മത്സര ദിവസം ഹാജരാക്കണം. മത്സര തീയതി, സ്ഥലം എന്നിവ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളെ പിന്നീട് അറിയിക്കും.

എയ്ഡഡ് സ്‌കൂളുകളില്‍ സംവരണം: ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്യണം

കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ സ്ഥിരതാമസ സ്ഥലം അധികാര പരിധിയായ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഭിന്നശേഷി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും സഹിതം ഒക്ടോബര്‍ പത്തിനകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സബ് റീജ്യണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഓഫീസുകളുടെ വിവരങ്ങള്‍ www.eemployment.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495 2373179, ഇ-മെയില്‍: seekzkd.emp.lbr@kerala.gov.in

Post a Comment

Previous Post Next Post