വെടിനിർത്തൽ കരാർ ലംഘനമുണ്ടായതിനെ തുടർന്ന് അതിർത്തിയിൽ കനത്ത ജാഗ്രത തുടരുമെന്ന് സൈന്യം.

ഇന്ത്യ - പാക് അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനമുണ്ടായതിനെ തുടർന്ന് കനത്ത ജാഗ്രതയിൽ സൈന്യം. വെടിനിർത്തൽ ധാരണയിലെത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് പാകിസ്ഥാൻ സൈന്യം പ്രകോപനം ആരംഭിച്ചത്. ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്നലെ രാത്രി ഡ്രോൺ സാന്നിധ്യമുണ്ടായതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. 

അതിർത്തി ജില്ലകളിൽ ഡ്രോണുകൾ കണ്ടെത്തിയതിനെ തുടർന്ന് ഗുജറാത്തിലെ കച്ച് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സംസ്ഥാന സർക്കാർ ബ്ലാക്ക് ഔട്ട് ഏർപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ട് അ‌ഞ്ചുമുതലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നത്. ഉച്ചകഴിഞ്ഞ് 3.35 ന് പാകിസ്ഥാൻ സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ, ഇന്ത്യൻ ഡിജിഎംഒ യുമായി സംസാരിച്ചിരുന്നു.

 ഇരുപക്ഷവും കരയിലും വായുവിലും കടലിലുമുള്ള എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും നിർത്താൻ ധാരണയായിരുന്നു. നാളെ ഡിജിഎംഒ തലത്തിൽ വീണ്ടും ചർച്ച നടക്കാനിരിക്കെയാണ്‌ വെടിനിർത്തൽ ലംഘനമുണ്ടായത്. 

Post a Comment

Previous Post Next Post