പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിക്കുള്ള പ്രവേശനം നിരോധിച്ചു. ഇന്ത്യൻ കപ്പലുകൾ പാക് തുറമുഖങ്ങൾ സന്ദർശിക്കുന്നതും വിലക്കിയിട്ടുണ്ട്. പാക് പതാക വഹിക്കുന്ന ഒരു കപ്പലും ഇന്ത്യൻ തുറമുഖങ്ങൾ സന്ദർശിക്കാൻ അനുവദിക്കില്ലെന്ന് ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറൽ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇതോടൊപ്പം പാകിസ്താനുമായുള്ള തപാല്‍ സേവനങ്ങളും ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചു. പാകിസ്താനുമായി വ്യോമമാര്‍ഗമോ കരമാര്‍ഗമോ ഇനി ഒരറിയിപ്പുണ്ടാകും വരെ പോസ്റ്റല്‍, പാഴ്സൽ സര്‍വീസുകൾ ഉണ്ടാവില്ല. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്.
Post a Comment