തൃശൂര്‍പൂരത്തിന് മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന്; പൂരം ചമയ പ്രദര്‍ശനത്തിനും ഇന്ന് തുടക്കം.

മറ്റന്നാള്‍ നടക്കുന്ന  തൃശ്ശൂർ പൂരത്തിന്  മുന്നോടിയായിട്ടുള്ള സാംപിൾ വെടിക്കെട്ട് ഇന്ന് രാത്രി 7 മണിക്ക് നടക്കും. ആദ്യം തിരുവമ്പാടിയും തുടർന്ന്  പാറമേക്കാവും വെടിക്കെട്ട് വിസ്മയത്തിനു തിരികൊളുത്തും. ആനച്ചമയങ്ങളുടെ വിസ്മയ ലോകം സമ്മാനിക്കുന്ന തിരുവമ്പാടി–പാറമേക്കാവ് ദേവസ്വങ്ങളുടെ തൃശൂർ പൂരം ചമയ പ്രദർശനത്തിനും ഇന്ന് തുടക്കമാകും.

തൃശ്ശൂർ പൂരം ഏറ്റവും ഭംഗിയായും വിജയകരമായും നടത്തുന്നതിന് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ. വനിതാ പൊലീസ് ഉൾപ്പെടെ നാലായിരത്തോളം പൊലീസുകാരെ വിന്യസിക്കും. ഇത്തവണയും ടൂറിസ്റ്റുകൾക്ക് പൂരം ആസ്വദിക്കുവാൻ ഗ്യാലറി ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post