കൊടുവള്ളിയിൽ പിടികൂടിയ കാറിൽ നിന്നും വീണ്ടും പണം കണ്ടെത്തി, ഇതോടെ ആകെ തുക 5,04,51,400 ആയി.

കൊടുവള്ളി: എളേറ്റിൽ വട്ടോളിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ടതിനെ തുടർന്ന് പോലീസ് പിടികൂടിയ കർണാടക സ്വദേശികളുടെ കാറിൽ നിന്നും വീണ്ടും തുകണ്ടെടുത്തു, ആദ്യം അഞ്ച് രഹസ്യ അറകളിലായി നാലുകോടിക്കടുത്ത് തുക കണ്ടെത്തിയിരുന്നു, ഇത് എണ്ണി തിട്ടപ്പെടുത്തുന്നതിനിടയിലാണ് മറ്റൊരു അറകൂടി കണ്ടെത്തിയത്. ഇതോടെ മൊത്തം അഞ്ചുകോടി നാലു ലക്ഷത്തി അമ്പത്തിഒന്നായിരത്തി നാന്നൂറ് രൂപയാണ് കാറിൽ നിന്നും കണ്ടെത്തിയത്.നരിക്കുനി സ്വദേശിക്ക് എത്തിക്കാനുള്ള തുകയാണ് കാറിൽ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക നിഗമനം.

കാറിൽ ഉണ്ടായിരുന്ന രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട് ഇവരെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തു ലദ്യമാവുകയുള്ളൂ. കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. കോഴിക്കോട് റൂറൽ എസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ കൊടുവള്ളിയിലെത്തി കാർ പരിശോധിച്ചു.

Post a Comment

Previous Post Next Post