HMP വൈറസ് ബാധയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം.

HMP വൈറസ് ബാധയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്ത് നിലവിലില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ശ്വാസകോശ രോഗബാധയില്‍ രാജ്യത്ത് അസാധാരണ വര്‍ദ്ധന ഉണ്ടായിട്ടില്ലെന്നും ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ വ്യക്തമാക്കി.  

2001 മുതല്‍ ലോകവ്യാപകമായി കണ്ടുവരുന്ന വൈറസാണ് HMP.  ശൈത്യകാലത്ത് ശ്വാസകോശ രോഗങ്ങളില്‍ വര്‍ദ്ധനയുണ്ടാകുന്നത് സാധാരണ പ്രതിഭാസം മാത്രമാണെന്നും,  സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പ്രതിരോധ നടപടികൾ അവലോകനം ചെയ്തുകൊണ്ട് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. 

HMP  പ്രതിരോധം സംബന്ധിച്ച് ജനങ്ങൾക്കിടയിൽ അവബോധം വർദ്ധിപ്പിക്കാനും സംസ്ഥാനങ്ങളോട് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. സോപ്പും ജലവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക, രോഗലക്ഷണമുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക തുടങ്ങിയവയിലൂടെ HMP വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാനാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. 

സംസ്ഥാനത്ത് ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. HMP വൈറസുമായി ബന്ധപ്പെട്ട് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്നും മന്ത്രി അറിയിച്ചു. 

Post a Comment

Previous Post Next Post