സിന്തറ്റിക് ലഹരി ഉൾപ്പെടെയുള്ള ലഹരിവസ്തുക്കള്‍ കേരളത്തിലേക്ക് കടത്തുന്ന അതിർത്തികൾ കേന്ദ്രീകരിച്ച് എക്സൈസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് മന്ത്രി എം ബി രാജേഷ്.

സിന്തറ്റിക് ലഹരി ഉൾപ്പെടെയുള്ള ലഹരിവസ്തുക്കള്‍ കേരളത്തിലേക്ക് കടത്തുന്ന അതിർത്തികൾ കേന്ദ്രീകരിച്ച് എക്സൈസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് മന്ത്രി 
എം ബി രാജേഷ് പറഞ്ഞു. ചിറ്റൂർ എക്സൈസ് കോംപ്ലക്സിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് മികച്ച പ്രവർത്തനമാണ് കേരളത്തിലെ എക്സൈസ് ജീവനക്കാർ നടത്തുന്നത്.ലഹരിക്കെതിരെയുള്ള പോരാട്ടം എക്സൈസിന്റെ മാത്രം ഉത്തരവാദിത്തമല്ല. അതിൽ ജനങ്ങളും പങ്കാളികളാവണമെന്നും മന്ത്രി പറഞ്ഞു. ചിറ്റൂർ മിനി സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു.


Post a Comment

Previous Post Next Post