അഞ്ച് ജില്ലകളിൽ പുതിയ ഡിഎംഒമാരെ നിയമിച്ച് സർക്കാർ.

വിവിധ ജില്ലകളിലെ മെഡിക്കൽ ഓഫീസർമാരുടെ (ഡിഎംഒ) ഒഴിവുകൾ നികത്തി സർക്കാർ. കോഴിക്കോട്, കാസർകോട്, മലപ്പുറം, ഇടുക്കി, കണ്ണൂർ എന്നീ അഞ്ച് ജില്ലകളിലാണ് നിയമനം. പകർച്ചവ്യാധി ഭീഷണി വർധിക്കുന്ന സാഹചര്യത്തിൽ ജില്ലകളിൽ ഡിഎംഒമാർ ഇല്ലാത്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു.പുതിയ ഡിഎംഒമാർ മലപ്പുറം - ഡോ. വിനോദ്. വി   ഇടുക്കി - ഡോ. ഐപ്പ് ജോസഫ്  കോഴിക്കോട് - ഡോ. സരിതകുമാരി  കണ്ണൂർ - ഡോ. വിവേക് കുമാർ  കാസർകോട് - ഡോ.രേഖ കെ.ടി

Post a Comment

Previous Post Next Post