കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും അപകടം ഉണ്ടായ സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതല്‍ ശക്തമാക്കി യു.പി സര്‍ക്കാര്‍. അന്വേഷണത്തിന് മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിച്ചു.

കുംഭമേളക്കിടെ തിക്കിലും തിരക്കിലും അപകടം ഉണ്ടായ സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും  ഇന്ന് പ്രയാഗ്‌രാജ് സന്ദർശിക്കും. സംഭവത്തിൽ 30 തീർത്ഥാടകർക്ക്  ജീവൻ നഷ്ടപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 സ്ഥിതിഗതികൾ വിലയിരുത്തി  റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചീഫ് സെക്രട്ടറിയ്ക്കും  ഡിജിപിയ്ക്കും  നിർദേശം നൽകിയിരുന്നു.  സംഭവം അന്വേഷിക്കുന്നതിന്  
മൂന്നംഗ ജുഡീഷ്യൽ കമ്മീഷനെയും രൂപീകരിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് യുപി സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. 

 അതേസമയം, സംഭവത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍  പ്രധാനമന്ത്രി നരേന്ദ്രമോദി, തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തോടൊപ്പം നില്‍ക്കുന്നതായും പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.


Post a Comment

Previous Post Next Post