പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്.ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം.

നാളെ ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ  വിളിച്ച സർവകക്ഷിയോഗം ഇന്ന് ചേരും. ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി നാളെ അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമാകുന്നത്.

 സാമ്പത്തിക സർവ്വേ റിപ്പോർട്ട്  കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ നാളെ പാർലമെൻറിന്റെ മേശപ്പുറത്ത് വയ്ക്കും. കേന്ദ്ര ബജറ്റ് ശനിയാഴ്ച കേന്ദ്രധനമന്ത്രി പാർലമെന്‍റിൽ അവതരിപ്പിക്കും. രാഷ്ട്രപതിയുടെ അഭിസംബോധനയിന്മേലുള്ള നന്ദിപ്രമേയം പാര്‍ലമെന്റ് തിങ്കളാഴ്ച ചർച്ച ചെയ്യും.


Post a Comment

Previous Post Next Post