രാജ്യം ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 77-ാം രക്തസാക്ഷിത്വ ദിനം ആചരിക്കുന്നു. 1948 ജനുവരി 30 നാണ് നാഥുറാം ഗോഡ്‌സെയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെട്ടത്. ന്യൂഡൽഹിയിൽ രാജ്ഘട്ടിലെ ഗാന്ധി സമാധിയിൽ ഇന്ന് സർവ ധർമ്മ പ്രാർത്ഥന നടക്കും.
രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധിയുടെ ജീവിതത്തെക്കുറിച്ചുള്ള പ്രത്യേക പ്രദർശനം, "ജേർണി ഓഫ് ദി മഹാത്മ: ത്രൂ ഹിസ് ഓൺ ഡോക്യുമെന്റ്സ്" രാജ്ഘട്ടിലുള്ള നാഷണൽ ഗാന്ധി മ്യൂസിയത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. അപൂർവ ഫോട്ടോഗ്രാഫുകൾ, ഔദ്യോഗിക രേഖകൾ, ഓഡിയോ റെക്കോർഡിംഗുകൾ, വീഡിയോ ക്ലിപ്പിംഗുകൾ, കത്തിടപാടുകൾ എന്നിവയാണ് പ്രദർശനത്തിൽ ഉണ്ടാവുക.
Post a Comment