പെരിയ ഇരട്ടക്കൊല കേസിൽ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു.

പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ പ്രത്യേക കോടതി അഞ്ചു വർഷം കഠിന തടവിന് വിധിച്ച നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി , കെ വി ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്. ഇവർ സമർപ്പിച്ച അപ്പീലിലാണ്  ജസ്റ്റിസ് പി ബി സുരേഷ് കുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.


Post a Comment

Previous Post Next Post