ഹോംസ്റ്റേയിൽ യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരുവിലെ ചിക്കബെല്ലാപൂർ ജില്ലയിലെ മുദ്ദേനഹള്ളിക്ക് സമീപമുള്ള ഹോംസ്റ്റേയിലാണ് സംഭവം. അതോ സ്ഥലത്ത് യുവതിയോടൊപ്പം ഉണ്ടായിരുന്ന യുവാവിനെ അബോധാവസ്ഥയിലും കണ്ടെത്തി. സഞ്ജീത് അലി എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവം നടന്ന മുറിയിൽ നിന്നും കയറും ഗുളികകളും കണ്ടെടുത്തിട്ടുണ്ട്. വിഷം കഴിച്ചതാവാം യുവതിയുടെ മരണത്തിനു കാരണമെന്ന് കരുതുന്നുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരും ഹോസ്റ്റേയിൽ മുറിയെടുത്തത്. മുറി ഒഴിയേണ്ട സമയം കഴിഞ്ഞിട്ടും ഇരുവരെയും കാണാതായതോടെയാണ് മുറി പരിശോധിച്ചത്. അകത്തു നിന്നും പൂട്ടിയ മുറി കുത്തിത്തുറന്നപ്പോളാണ് യുവതിയെയും യുവാവിനെയും ബോധരഹിതരായ അവസ്ഥയിൽ കണ്ടെത്തിയത്. യുവതി മരിച്ച നിലയിലായിരുന്നു.
മരിച്ച യുവതി ഫിസയോ തെറാപ്പിസ്റ്റാണ്. സഞ്ജീത് അലി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മരിച്ച സായ് സുരഭി എന്ന യുവതിയും സഞ്ജീത് അലിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധത്തെ കുടുംബം എതിർത്തിരുന്നു. യുവതിയുടെ മരണവുമായി ബന്ധുപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ശാസ്ത്രീയ തെളിവെടുപ്പുൾപ്പെടെയുള്ളവ ചെയ്യേണ്ടതായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Post a Comment