ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ - ഐഎസ്ആർഒ യുടെ പുതിയ ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായി വി നാരായണനെ കേന്ദ്രം നിയമിച്ചു. ഈ മാസം 14ന് അദ്ദേഹം ചുമതലയേൽക്കും. നിലവിലെ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിൻ്റെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നിയമനം.
ഐഎസ്ആർഒയുടെ കേരളത്തിലെ വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് കേന്ദ്രത്തിന്റെ ഡയറക്ടറാണ് ശ്രീ. വി നാരായണൻ. റോക്കറ്റ്, ബഹിരാകാശ പേടകങ്ങൾ എന്നിവയിൽ വിദഗ്ധനായ അദ്ദേഹം 1984-ലാണ് ഐഎസ്ആർഒയിൽ ചേർന്നത്.
Post a Comment