പുത്തന്‍പ്രതീക്ഷകളുമായി പുതുവര്‍ഷത്തെ വരവേറ്റ് ലോകം ; ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി, ഉപരാഷ്ട്രപതി ഉള്‍പ്പെടെയുള്ള പ്രമുഖര്‍.

പുത്തന്‍പ്രതീക്ഷകളുമായി പുതുവര്‍ഷത്തെ വരവേറ്റ്  ലോകം. പുതുവര്‍ഷത്തോടനുബന്ധിച്ച്  ഒട്ടേറെ ആഘോഷ പരിപാടികള്‍ നടന്നു.  കോവളം, വര്‍ക്കല, ഫോര്‍ട്ട് കൊച്ചി, മൂന്നാര്‍,  കുമരകം തുടങ്ങിയ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പുതുവര്‍ഷം ആഘോഷമാക്കാന്‍ നിരവധി പേരാണ് എത്തിയത്. 

സുരക്ഷ ശക്തമാക്കാന്‍ കൂടുതല്‍ പോലീസ് സേനയേയും വിന്യസിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപദി മു‍ര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ തുടങ്ങിയവര്‍ ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നു.

Post a Comment

Previous Post Next Post