മാലിന്യം വലിച്ചെറിയുന്ന ശീലം ഉപേക്ഷിക്കാന്‍ കേരളത്തില്‍ ഇന്ന് മുതല്‍ 'വലിച്ചെറിയല്‍ വിരുദ്ധ വാരം' ആചരിക്കും. ഈയാഴ്ച ജനപ്രതിനിധികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. റോഡുകളില്‍ മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പൊതുബിന്നുകള്‍ കൂടുതലായി സ്ഥാപിക്കും. എല്ലാ ജംഗ്ഷനുകളിലും ഈ മാസം 20 നകം ജനകീയ സമിതികള്‍ രൂപീകരിക്കും.
Post a Comment