മലയാളികളെ കൈകോർത്ത് പിടിയ്ക്കാൻ ടിഎൻഎസ്ടിസി ; ഉദ്ഘാടനത്തിന് തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രിയും എത്തും.

2025 ജനുവരി 1 ന് വൈകിട്ട്  5 മണിയ്ക്ക് വൈക്കം KSRTC ബസ് സ്റ്റേഷനിൽ വച്ച്  തമിഴ്‌നാട്  സ്റ്റേറ്റ് എക്സ് പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ന്റെ  വൈക്കം- ചെന്നൈ, വൈക്കം -വേളാങ്കണ്ണി ബസ് സർവീസുകളുടെ ഉദ്ഘാടനം ബഹു. കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെബി ഗണേഷ് കുമാറും  ബഹു.  തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കറും സംയുക്തമായി നിർവഹിക്കുന്നു.  

കൂടാതെ പിറ്റേ ദിവസം 2025 ജനുവരി 2 ന് വൈകിട്ട്  5 മണിയ്ക്ക് കൊല്ലം  ആര്യങ്കാവിൽ വച്ച്  തമിഴ്‌നാട്  സ്റ്റേറ്റ് എക്സ് പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻന്റെ  തിരുനൽവേലി-ആര്യങ്കാവ്  സർവീസുകളുടെ ഉദ്ഘാടനം ആര്യങ്കാവിൽ  വച്ച്  ബഹു. കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെബി ഗണേഷ് കുമാറും  ബഹു.  തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കറും  നിർവഹിക്കും. 

Post a Comment

Previous Post Next Post