പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് ഒരുങ്ങി രാജ്യം. രാജ്യത്തുടനീളം ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍. സംസ്ഥാനത്തും സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കി പോലീസ്.

പുതുവർഷ ആഘോഷങ്ങൾക്ക് രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കി. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും വൻ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി പോലീസ്. പ്രധാനപ്പെട്ട മാര്‍ക്കറ്റുകളില്‍ സിസിടിവി ക്യാമറകള്‍ സജ്ജീകരിക്കുകയും കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കുകയും ചെയ്തു.
മെട്രോ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 പുതുവത്സരാഘോഷ വേളയില്‍ ക്രമസമാധാനവും സ്വൈരജീവിതവും  ഉറപ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. പൊതുഇടങ്ങളില്‍ പോലീസ് പട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാക്കും. വിവിധ ജില്ലകളില്‍ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ കര്‍ശനമാക്കുന്നതിന്  സ്പെഷ്യല്‍ ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.  


Post a Comment

Previous Post Next Post