38-ാ മത് ദേശീയ ഗെയിംസ് ഉത്തരാഖണ്ഡിൽ പുരോഗമിക്കുന്നു. കര്‍ണ്ണാടക മുന്നില്‍. ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ്‌ ഇന്ന്‌ ചെന്നൈയിന്‍ എഫ്.സി യെ നേരിടും.

ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാ മത് ദേശീയ ഗെയിംസിൽ ഇന്ന് ഖോ-ഖോ, ബാസ്കറ്റ്ബാൾ, നീന്തൽ, ബാഡ്മിന്റൺ, ഭാരോധ്വഹനം  എന്നീ  ഇനങ്ങളിൽ മത്സരം നടന്നു. നിലവിൽ  5 സ്വർണവുമായി കർണാടകയാണ് മുന്നിട്ട് നിൽക്കുന്നത്. നാല് സ്വർണവുമായി  മണിപ്പൂര്‍ രണ്ടാമതും മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തുമാണ്. കേരളം എട്ടാം സ്ഥാനത്താണ്.

ഐ.എസ്.എല്ലില്‍  കേരളാ ബ്ലാസ്റ്റേഴ്‌സ്‌ ഇന്ന്‌ ചെന്നൈയിന്‍ എഫ്.സി യെ നേരിടും. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ്‌ മത്സരം.


Post a Comment

Previous Post Next Post