കായംകുളത്ത് കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസ് യുവാക്കൾ ഹെൽമറ്റ് കൊണ്ട് എറിഞ്ഞു തകർത്തു. ഉച്ചക്ക് ഒരു മണിയോടെ കൊറ്റുകുളങ്ങര ഭാഗത്താണ് സംഭവം. വണ്ടാനത്ത് നിന്നും കരുനാഗപ്പള്ളിക്ക് വരികയായിരുന്നു ഹരിപ്പാട് ഡിപ്പോയിലെ ബസ്. എതിരെ ബൈക്കിൽ വന്ന യുവാക്കൾ യാതൊരു പ്രകോപനവുമില്ലാതെ ബസിന് നേരെ അക്രമം നടത്തുകയായിരുന്നു. സംഭവത്തിൽ യുവാക്കൾക്കെതിരെ കേസെടുത്ത കായംകുളം പൊലീസ് അന്വേഷണം തുടങ്ങി.
Post a Comment