കുടിവെള്ള വിതരണം മുടങ്ങും
ദേശീയപാത 766ല്‍ എരഞ്ഞിപ്പാലം ജങ്ഷന് സമീപത്തെ പൈപ്പിലെ ചോര്‍ച്ച അടക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ എരഞ്ഞിപ്പാലം, നടക്കാവ്, കൃഷ്ണന്‍ നായര്‍ റോഡ്, വെള്ളയില്‍, തിരുത്തിയാട്, കാരപ്പറമ്പ്, തടമ്പാട്ടുതാഴം, സിവില്‍ സ്റ്റേഷന്‍ ഭാഗം, മാവൂര്‍ റോഡ്, ഗാന്ധി റോഡ് എന്നിവിടങ്ങളില്‍ ഇന്നും നാളെയും (ജൂലൈ 31, ആഗസ്റ്റ് ഒന്ന്) കുടിവെള്ള വിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി ഡിസ്ട്രിബ്യൂഷന്‍ സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു.
വാഹന ടെണ്ടര്‍
കോഴിക്കോട് സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍എ) ഓഫീസിലെ ഉപയോഗത്തിനായി പുതിയ മഹീന്ദ്ര ബൊലേറോ പവര്‍ പ്ലസ് ഫുള്‍ ഓപ്ഷന്‍/നിയോ ഫുള്‍ ഓപ്ഷന്‍ വാഹനം അഞ്ച് വര്‍ഷത്തേക്ക് ഡ്രൈവര്‍ സഹിതം മാസവാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ആഗസ്റ്റ് 13ന് വൈകീട്ട് മൂന്ന് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2374780.
ക്വട്ടേഷന്‍ ക്ഷണിച്ചു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് ഡയറക്ടര്‍ ആന്‍ഡ് ജോയിന്റ് പ്രോഗ്രാം കോഓഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ വാടക നിരക്കില്‍ കാര്‍ ലഭ്യമാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് ആറിന് ഉച്ചക്ക് മൂന്നിനകം നേരിട്ടോ തപാല്‍ മുഖേനയോ ക്വട്ടേഷന്‍ ലഭ്യമാക്കണം. ഫോണ്‍: 0495 2377188.
Post a Comment